Thursday, April 17, 2014

സേ പരീക്ഷ മേയ് 12 മുതൽ 17വരെ നടക്കും.


ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 95.47 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 1.3 ശതമാനം കൂടുതലാണിതെന്നും ഫലപ്രഖ്യാപനം നടത്തിക്കൊണ്ട് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ആൺകുട്ടികളുടെ വിജയശതമാനം 94.44ഉം പെൺകുട്ടികളുടേത് 96.55 ശതമാനവുമാണ്. ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിലും കുറവ് പാലക്കാട് ജില്ലയിലുമാണ്. സംസ്ഥാനത്തെ 934 സ്കൂളുകൾ നൂറു ശതമാനം വിജയം നേടി. 281 സർക്കാർ സ്കൂളുകളും നൂറു ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 4,60,319 വിദ്യാർത്ഥികളിൽ 4,42,620 പേർ ഉപരിപഠനത്തിന് അർഹത നേടി.
ലക്ഷദ്വീപിൽ 76.5 ശതമാനവും പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ 62.8 ശതമാനവുമാണ് വിജയം. ഗൾഫിൽ വിജയശതമാനം 99.2 ആണ്. ഇത്തവണയും മോഡറേഷൻ നൽകിയിട്ടില്ല. 51,702 പേർക്ക് ഗ്രേസ് മാർക്ക് ലഭിച്ചു.
സർട്ടിഫിക്കറ്റുകൾ മേയ് 15 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഒരു വിഷയത്തിന് പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ മേയ് 12 മുതൽ 17വരെ നടക്കും.

No comments: